മനുഷ്യമാംസവുമായി തെരുവ് നായ, പുറത്തറിഞ്ഞത് കശാപ്പുകാരൻ്റെ കൊടും ക്രൂരത; പെൺസുഹൃത്തിനെ 50 കഷണങ്ങളായി വെട്ടിനുറുക്കി മൃഗങ്ങൾക്കിട്ടുകൊടുത്തു
റാഞ്ചി: ഒപ്പംതാമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം 50 കഷണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഝാര്‍ഖണ്ഡിലെ ജോര്‍ദാഗ് സ്വദേശിയും കശാപ്പുകാരനുമായ നരേഷ് ബേംഗ്ര(25)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോര്‍ദാഗ് സ്വദേശിയും പെണ്‍സുഹൃത്തുമായ ഗംഗി കുമാരി(24)യെയാണ് നരേഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്. നവംബര്‍ നാലാം തീയതി നടന്ന സംഭവം രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
.
കശാപ്പുകാരനായ നരേഷും ഗംഗി കുമാരിയും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. ഝാര്‍ഖണ്ഡ് ജോര്‍ദാഗ് സ്വദേശികളായ ഇരുവരും തമിഴ്നാട്ടിലായിരുന്നു ജോലിചെയ്തിരുന്നത്. അവിടെ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍, അടുത്തിടെ നരേഷ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു. ഇതേച്ചൊല്ലി ഗംഗി കുമാരി നരേഷിനോട് വഴക്കിട്ടു. തന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും നേരത്തെ നല്കിയ പണം തിരികെവേണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെ യുവതിയുമായി നാട്ടിലെത്തിയ പ്രതി, വനമേഖലയിലെ ആളൊഴിഞ്ഞസ്ഥലത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും ദുപ്പട്ട ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയശേഷം കശാപ്പുകാരനായ പ്രതി മൃതദേഹം അമ്പതോളം കഷണങ്ങളാക്കി വെട്ടിനുറുക്കി. തുടര്‍ന്ന് ഇവ വനത്തിലെ മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനായി നല്‍കിയെന്നും പോലീസ് പറഞ്ഞു.
.
നവംബര്‍ എട്ടാം തീയതിയാണ് കൊലപാതകം നടന്നതെങ്കിലും നവംബര്‍ 24-ാം തീയതി മാത്രമാണ് കശാപ്പുകാരന്റെ കൊടുംക്രൂരത പുറത്തറിഞ്ഞത്. ഒരു തെരുവുനായ മൃതദേഹാവശിഷ്ടം ഭക്ഷിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് വനമേഖലയിലെത്തി പരിശോധന നടത്തി. ഈ തിരച്ചിലില്‍ യുവതിയുടെ ബാഗ് വനത്തില്‍നിന്ന് കണ്ടെത്തി. ആധാര്‍ കാര്‍ഡും ഫോട്ടോയും ഉള്‍പ്പെടെയുള്ള രേഖകള്‍ ഈ ബാഗിലുണ്ടായിരുന്നു. ഇതോടെ കൊല്ലപ്പെട്ടത് ഗംഗി കുമാരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
.
വനത്തില്‍ നടത്തിയ വിശദമായ തിരച്ചിലില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച അരിവാളും മണ്‍വെട്ടിയും പോലീസ് കണ്ടെടുത്തു. ഇവയില്‍ രക്തക്കറയും ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ സുഹൃത്തായ നരേഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയും മൃതദേഹം വെട്ടിനുറുക്കിയതിന്റെ വിശദാംശങ്ങള്‍ പോലീസിനോട് തുറന്നുപറയുകയുംചെയ്തു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.