തൊഴിൽ മേഖലയിൽ വൻ കുതിപ്പുമായി സൗദി; വിദേശികളുടെ കുത്തക മേഖലകളിൽ സ്വദേശീവൽക്കരത്തിലൂടെ ജോലി നേടിയത് 3 ലക്ഷം സൗദികൾ

റിയാദ്: പ്രാദേശിക തൊഴിൽ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് സൗദി നടത്തിയത്. രാജ്യത്ത് നടപ്പിലാക്കിയ വിവിധ സ്വദേശിവൽക്കരണ പദ്ധതികളാണ് ഇതിന് സഹായകമായത്.  സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലെത്തിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽ രാജ്ഹി വ്യക്തമാക്കി. അക്കൗണ്ടിംഗ്, എഞ്ചിനീയറിംഗ്, ഫാർമസി, റേഡിയോളജി ടെക്നീഷ്യൻ തുടങ്ങിയ തൊഴിൽ മേഖലയിൽ നടപ്പിലാക്കിയ സ്വദേശീവത്ക്കരണ പദ്ധതികളിലൂടെ 3 ലക്ഷം സൗദികൾക്ക് തൊഴിൽ നൽകാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
.

കഴിഞ്ഞ 4 വർഷത്തിനുള്ളിൽ തൊഴിൽ കമ്പോള പദ്ധതി 84 ശതമാനം നടപ്പാക്കി. നിലവിലെ തൊഴിൽ മാർക്കറ്റ് തന്ത്രങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  സൗദി തൊഴിൽ വിപണിയെ മികച്ച ആഗോള തൊഴിൽ വിപണികളുടെ റാങ്കുകളിലേക്ക് ഉയർത്തുന്ന പുതിയ തന്ത്രമാണ് ഇനി നടപ്പിലാക്കാൻ പോകുന്നതെന്നും അൽ രാജ്ഹി പറഞ്ഞു.

11 വിഷൻ പ്രോഗ്രാമുകളിൽ 8 എണ്ണത്തിന് മാനവ വിഭവശേഷിയും സാമൂഹിക വികസന സംവിധാനവും സംഭാവന നൽകുന്നുണ്ട്. അതിനാൽ ഈ സംവിധാനത്തിന് കീഴിൽ വലിയ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. 2018 ൽ രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 6ശതമാനമായിരുന്നത് 3.3 ശതമാനത്തിലെത്തിച്ചത് ഈ സംവിധാനത്തിൻ്റെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദികളുടെ തൊഴിലില്ലായ്മ നിരക്ക് 2018 ൽ 12.8 ശതമാനമായിരുന്നു, ഇന്ന് ഇത് 7.1 ശതമാനമായി കുറഞ്ഞു. 2030 ഓടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ 5 ശതമാനമായി ഉയർത്തുകയാണ് ഇനിയുള്ള മറ്റൊരു ലക്ഷ്യം. – അൽ രാജ്ഹി പറഞ്ഞു.

സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 35 ശതമാനത്തിലെത്തി. 2030 ഓടെ ലക്ഷ്യം 30 ശതമാനമാനത്തിലെത്തുകയായിരുന്നു ലക്ഷ്യം.  അതിനാൽ ഇന്ന് ഞങ്ങൾക്ക് ഒരു പുതിയ ലക്ഷ്യമുണ്ട്, സ്വകാര്യ മേഖലയിലെ പങ്കാളികൾക്ക് ഇതിന് നന്ദി പറയുന്നു. കാരണം സ്വകാര്യ മേഖലയിലെ സൗദികളുടെ എണ്ണം 2.4 ദശലക്ഷം യുവാക്കളിലും സ്ത്രീകളിലും എത്തി. അതേസമയം 2018 ൽ ഇത് 1.7 ദശലക്ഷമായിരുന്നു. ഇതിന് ദൈവത്തിനും സ്വകാര്യ മേഖലയിലെ ഞങ്ങളുടെ പങ്കാളികൾക്കും നന്ദി പറയുന്നു.

120,000 ഗ്യാരണ്ടർ ഗുണഭോക്താക്കളെ ശാക്തീകരിക്കാൻ ഞങ്ങൾക്ക് സാധിച്ചു. സർക്കാർ പിന്തുണയെ ആശ്രയിക്കുന്നതിനുപകരം അവർ ശാക്തീകരിക്കപ്പെടുകയും സ്വതന്ത്രരാകുകയും ചെയ്തു. ഇന്ന് സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നവരാണവർ. ഞങ്ങൾക്ക് 7 ശാക്തീകരണ കേന്ദ്രങ്ങൾ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

തൊഴിൽ പരിശീലന മേഖലയിൽ കൈവരിച്ച വലിയ പുരോഗതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയുമായി സഹകരിച്ച് 10.3 ദശലക്ഷം പരിശീലന അവസരങ്ങൾ നൽകി. 2030 ഓടെ ഒരു ദശലക്ഷം സന്നദ്ധപ്രവർത്തകരിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം. എന്നാൽ ഈ സംഖ്യ 2024 ൽ തന്നെ എത്തുമെന്നാണ് കരുതുന്നത്, ഇത് സൗദി ജനങ്ങൾക്കിടയിലെ സന്നദ്ധ പ്രവർത്തനത്തോടുള്ള സ്നേഹമാണ് വ്യക്തമാക്കുന്നത്. അതിനാൽ 2030 ൽ 1.5 ദശലക്ഷം സന്നദ്ധപ്രവർത്തകരിലേക്ക് എത്തിച്ചേരുക എന്നതാണ്  ഞങ്ങൾ പുതിയ ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്. – അൽ രാജ്ഹി പറഞ്ഞു.

.


.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!