ജിപിഎസ് പാകപ്പിഴ: കാറോടിച്ച മൂവർസംഘം പാലത്തിൽ നിന്ന് പുഴയിൽ വീണുമരിച്ച സംഭവം; ഗൂഗിള്‍ മാപ്പും അന്വേഷണ പരിധിയില്‍
ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് കാറോടിച്ച് മൂവർസംഘം പുഴയിൽ വീണുമരിച്ച സംഭവത്തിൽ ഗൂഗിള്‍ മാപ്പിനെതിരെയും അന്വേഷണം. കേസുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് ഗൂഗിൾ മാപ്പ് അധികൃതർ വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുബത്തെ ഖേഃദം അറിയിക്കുന്നു. കേസിനെ സഹായിക്കാനായി അധികൃതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍- ഗൂഗിളിന്റെ വക്താക്കൾ വ്യക്തമാക്കി.
.
ഈ വര്‍ഷം തുടക്കത്തിലുണ്ടായ പ്രളയത്തിലാണ് പാലം പകുതി തകര്‍ന്നുപോയത്. എന്നാല്‍ ഇക്കാര്യം ജിപിഎസ് സംവിധാനത്തില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലായിരുന്നു. ഇതറിയാതെ ജിപിഎസ് സംവിധാനത്തെ ആശ്രയിച്ചു വന്ന സഹോദരങ്ങള്‍ അപകടത്തില്‍പെടുകയായിരുന്നു. അധികൃതര്‍ അപായസൂചനകളൊന്നും സമീപപ്രദേശത്ത് വെച്ചില്ലെന്നും അപകടത്തില്‍ അധികൃതരും കുറ്റക്കാരാണെന്നും മരിച്ചവരുടെ കുടുംബം ആരോപിച്ചു. ഉടന്‍ നടപടിയെടുക്കണമെന്നും കുടുംബം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
.
ശനിയാഴ്ച്ചയാണ് ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച സഹോദരന്മാരായ മൂവര്‍ സംഘം നിര്‍മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍നിന്ന് വീണ് മരിച്ചത്. പുഴയിലേക്ക് വീണ വാഹനം വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം നടന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഗുരുഗ്രാമില്‍നിന്ന് ബറേലിയിലേക്ക് വരികയായിരുന്നു ഇവര്‍. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചായിരുന്നു യാത്ര. അങ്ങനെയാണ് പണി തീരാത്ത ഫ്ളൈഓവറിലേക്ക് വാഹനമോടിച്ചെത്തിയത്. പാലത്തിന്റെ അറ്റത്തുനിന്ന് 50 അടി താഴ്ച്ചയിലുള്ള രാംഗംഗ നദിയിലേക്ക് കാര്‍ വീഴുകയായിരുന്നു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.