സൗദിയിൽ വാറ്റ് തുക തിരിച്ച് നൽകുന്ന പദ്ധതി ഉടൻ; സന്ദർശകർക്ക് ആശ്വാസമാകും
റിയാദ്: സൗദിയിൽ വിനോദ സഞ്ചാരികൾക്ക് വാറ്റ് (മൂല്യ വർധിത നികുതി) തുക തിരിച്ചുനൽകുന്ന പദ്ധതി ഉടൻ നടപ്പിലാക്കും. ജനറൽ അതോറിറ്റി ഓഫ് സക്കാത്ത് ടാക്സ് ആൻ്റ് കസ്റ്റംസിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക. 2025 മുതൽ തന്നെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി സൌദി സന്ദർശിച്ചതിൻ്റെ രേഖകളും സൌദിയിൽ വാറ്റ് അടച്ചതിൻ്റെ ബില്ലും ഹാജരാക്കണം.
ദേശീയ ടൂറിസം പദ്ധതിയുടെ ഭാഗമായി 2025 അവസാനത്തോടെ 127 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ഇതോടെ ടൂറിസം ചെലവുകൾ 346.6 ബില്യൺ റിയാലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുകയും എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ സ്വകാര്യ മേഖലയിലെ ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഷോപ്പിംഗ് അനുഭവം കൂടുതൽ ആകർഷകമാക്കുന്നതിനും വാറ്റ് തിരിച്ച് നൽകുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു, ഈ സംവിധാനം പല ആഗോള ടൂറിസ്റ്റ് രാജ്യങ്ങളിലും നടപ്പാക്കിവരുന്നുണ്ട്.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.