സൗദിയിൽ മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ രാജാവിൻ്റെ നിർദേശം; എല്ലാ പള്ളികളിലും പ്രത്യേക നമസ്കാരം
സൗദിയിൽ മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ രാജാവ് നിർദേശം നൽകി. ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ജുമാദുൽ അവ്വൽ 26ന് അഥവാ നവംബർ 28ന് വ്യാഴാഴ്ചയാണ് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം രാജ്യത്തുടനീളം നടത്തുക. രാജ്യത്തെ എല്ലാ പള്ളികളിലും മഴക്ക് വേണ്ടിയുള്ള നമസ്കാരം സംഘടിപ്പിക്കും.
റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ രാജാവ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. എല്ലാവരും പശ്ചാത്താപം വർദ്ധിപ്പിക്കുകയും പാപമോചനം തേടുകയും സർവശക്തനായ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും വേണം. അല്ലാഹു നമ്മെ മോചിപ്പിക്കുകയും നാം പ്രതീക്ഷിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യട്ടെ, അല്ലാഹുവിന്റെ ദൂതന്റെ സുന്നത്ത് അനുസരിച്ച് നമസ്കാരം നിർവഹിക്കാൻ കഴിവുള്ള എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.