ഇസ്രായേലിന് നേരെ 200 ഓളം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ലയുടെ തിരിച്ചടി; കെട്ടിടം തകർന്നു, നിരവധി പേർക്ക് പരിക്ക്, 40 ലക്ഷത്തോളം ഇസ്രായേലികൾ ദിവസം മുഴുവനും ബങ്കറുകളിൽ – വീഡിയോ

ബെയ്‌റൂത്ത്: ഇസ്രയേലിന് നേര്‍ക്ക് വ്യോമാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഏകദേശം 200 മിസൈലുകള്‍ ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധം ഇസ്രായേലിനെ ഞെട്ടിക്കുന്ന ആക്രമണ പരമ്പരകളാണ് ഹിസ്ബുല്ല നടത്തിയത്. മിസൈലുകളെ കൃത്യമായി പ്രതിരോധിക്കാൻ ഇസ്രായേലിന് സാധിച്ചില്ല. അത് മൂലം വൻ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ.
.


.


.

ടെല്‍ അവീവിലെ ”സൈനിക ലക്ഷ്യ”ത്തിനു നേര്‍ക്ക് ഉയര്‍ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളും തൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഹൈഫക്ക് നേരെയും ശക്തമായ ആക്രമണമാണ് ഹിസ്ബുള്ള നടത്തിയത്. 40 ലക്ഷത്തോളം ഇസ്രായേലികൾക്ക് ദിവസം മുഴുവനും ബങ്കറുകളിൽ കഴിച്ച് കൂടേണ്ടി വന്നതായി ഇസ്രായേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്‍ക്കും ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിയിരുന്നത്. 63 പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫും കൊല്ലപ്പെട്ടിരുന്നു.

ഹിസ്ബുള്ളയുടെ ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!