ക്ഷേത്രം പൊളിച്ച് പള്ളി നിർമിച്ചെന്ന് ആരോപണം; ഷാഹി ജുമാ മസ്ജിദിൽ സർവേക്കിടെ സംഘർഷം രൂക്ഷം, മൂന്ന് പേർ വെടിയേറ്റ് മരിച്ചു – വീഡിയോ

ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാൽ അൻസാരി, നിമൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറഞ്ഞു. 
.

 


കൊല്ലപ്പെട്ട നഈം അഹമ്മദ് (ഇടത്), ബിലാൽ അൻസാരി (വലത്) 

.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സർവേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് അത് വലിയ സംഘർഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മിൽ പല തവണ ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗവും ലാത്തിച്ചാർജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിർത്ത കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
.

ജുമാ മസ്ജിദിന്റെ പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പോലീസിനും വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടം നിരവധി വാഹനങ്ങൾക്ക് തീയിട്ടതായും പൊലീസ് ആരോപിച്ചു.

18 പേരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കണ്ടെത്താന്‍ ഡ്രോണിന്റെ സഹായവും പോലീസ് തേടി. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥർ സര്‍വേ പൂര്‍ത്തിയാക്കി. നവംബര്‍ 29-ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

.


.

പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. നാലായിരത്തിലധികം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചത് എന്നാരോപിച്ച് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ ആണ് കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയാണ് സർവേക്ക് നിർദേശം നൽകിയത്. യുവാക്കൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഘർഷാവസ്ഥ കനത്തതായാണ് റിപ്പോർട്ട്. പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
.

.


.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!