‘UDF ബിജെപിയുടെ അടിവേരുമാന്തി; സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം’ – സന്ദീപ് വാര്യർ

പാലക്കാട്: കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയിരിക്കുകയാണ് യു.ഡി.എഫ്. ഇതിന് ഉത്തരവാദി കെ. സുരേന്ദ്രനാണെന്നും സന്ദീപ് പറഞ്ഞു.

സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തുടരണമെന്നാണ് തന്റെ ആവശ്യം. പാലക്കാട്ടെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റേയും കഠിന പ്രയത്‌നമാണ് ഈ മുന്നേറ്റത്തിന് കാരണം.

പാല്‍ സൊസൈറ്റിയിലെ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ ഭാര്യയുമാണ് സ്ഥാനാര്‍ഥി. പാലക്കാട്ടെ ബി.ജെ.പിയെ ഈ രണ്ടുപേര്‍ക്കും എഴുതിക്കൊടുത്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും സന്ദീപ് പറഞ്ഞു. പാലക്കാട്ട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ മറികടന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നേടിയതിന് പിന്നാലെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!