മുനമ്പം വഖഫ് ഭൂമി തര്‍ക്കം; ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാർ

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ പരിശോധിക്കും. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മുനമ്പം പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
.

മുനമ്പത്ത് പ്രദേശവാസികളുടേയും വഖഫിന്റേയും എല്ലാവശങ്ങളും പരിഗണിച്ച് ശാശ്വതമായ പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പി രാജീവ് പറഞ്ഞു. അര്‍ഹതയുള്ള, കൈവശാവകാശമുള്ള ആരേയും ഒഴിപ്പിക്കില്ല, നികുതി അടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമസഹായം നല്‍കും, വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കുന്ന നടപടി നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദേശിച്ചു, ഇതിനോടനുബന്ധിച്ച് നല്‍കിയ നോട്ടീസിലും തുടര്‍നടപടി ഉണ്ടാവില്ല എന്നിങ്ങനെ സുപ്രധാനമായ തീരുമാനങ്ങളാണ് ഇന്നത്തെ യോഗത്തിലുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.

.

അതേ സമയം ജുഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള നീക്കത്തില്‍ നിരാശയെന്ന് പറഞ്ഞ് സമരസമിതി പ്രതിഷേധിച്ചു. തര്‍ക്കപരിഹാരം വീണ്ടും നീണ്ടുപോവാനാണ് സാധ്യത, സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നല്‍കിയ 404 ഏക്കര്‍ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തര്‍ക്കം. ഭൂമി വഖഫ് സ്വത്തായി 2019-ല്‍ വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ ആവശ്യത്തിനു നല്‍കിയ ഭൂമി അതിനായി ഉപയോഗിച്ചില്ലെന്നും അതിനാല്‍ വഖഫിന്റെ വസ്തുവല്ലെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. താമസിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങിയതാണെന്നും നികുതി അടച്ചിരുന്നുവെന്നും അവര്‍ പറയുന്നു.

റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സമരം ആരംഭിച്ചിരുന്നു. സമരം 43 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കം.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!