സൗദിയിൽ പാലത്തിന് മുകളിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; കാർ താഴേക്ക് പതിച്ചു, ഡ്രൈവർക്ക് പരിക്ക് – വീഡിയോ
സൗദിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ താഴേക്ക് പതിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. റിയാദിലെ ഈസ്റ്റേൺ റിംഗ് റോഡിലെ പാലത്തിൽ നിന്നാണ് കാർ താഴേക്ക് പതിച്ചത്. പാലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളിൽ ഒന്ന് തെന്നിയതാണ് അപകടത്തിന് കാരണമായത്. തെന്നിയ വാഹനം അത് വഴി പോകുകകയായിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിയുടെ അഘാതത്തിൽ അതിൽ ഒരു കാർ പാലത്തിന് മുകളിൽ നിന്ന് താഴോട്ട് പതിക്കുകയായിരുന്നു.
അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു കാറിലെ ഡ്രൈവർക്കം പരിക്കേറ്റു. ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഏത് രാജ്യക്കാരാണ് അപകടത്തിൽപ്പെട്ടത് എന്ന് ഇപ്പോൾ വ്യക്തമല്ല.
ഇത്തരം ഗുരുതരമായ അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് സുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അമിത വേഗത ഒഴിവാക്കണമെന്നും ട്രാഫിക് വിഭാഗം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
.
متداول: سقوط سيارة من أعلى جسر في العاصمة #الرياض pic.twitter.com/hgR7HVRduQ
— العربية السعودية (@AlArabiya_KSA) November 21, 2024
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.