അന്നത്തെ രാജി ധാര്‍മികതയെ കരുതി; ഞാന്‍ ചെയ്യുന്നത് എൻ്റെ ജോലി, രാജി വെക്കില്ല – സജി ചെറിയാന്‍
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമാര്‍ശം നടത്തിയ കേസില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും, കോടതിയുടെ നിര്‍ദേശം പഠിച്ച് തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ വിധി അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു.
ധാര്‍മികത സംബന്ധിച്ച സാഹചര്യം ഇപ്പോഴില്ല. ധാര്‍മികത ഉയര്‍ത്തി പിടിച്ചാണ് അന്ന് രാജിവെച്ചത്. പിന്നീട് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ച് മന്ത്രി സ്ഥാനത്തെത്തി. ഇപ്പോള്‍ ജോലി എന്റെ ജോലി ചെയ്യുകയാണ്. എന്റെ പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക് കോടതി ഇതുവരെ വന്നിട്ടില്ല. പ്രസംഗത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കോടതി ശരിയെന്ന് മറ്റൊരു കോടതി തെറ്റെന്നുമാണ് പറയുന്നത്. ഇതിന്റെ മുകളിലും കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പ്രസംഗത്തിന്റെ വിഷയം സംബന്ധിച്ചല്ല ഇപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിട്ടുപോയ ചില ഭാഗങ്ങളുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നുമാണ് കോടതി പറഞ്ഞിട്ടുള്ളത്. അത് നടക്കട്ടെയെന്നാണ് അദ്ദേഹം പറയുന്നത്. എന്റെ പ്രസംഗത്തെ കുറിച്ച് പറയാത്തത് കൊണ്ടുതന്നെ ഞാന്‍ ഈ കേസില്‍ കക്ഷിയല്ലെന്നുമാണ് മന്ത്രി പറയുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.