ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
ദുബൈ: ആലുവ സ്വദേശി ദുബൈയിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹിൽറോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരനാ (35) ണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് നാളെ ആലുവ എസ്.എൻ.ഡി.പി ശാന്തിതീരത്ത് സംസ്‌കരിക്കും.
പിതാവ് പരേതനായ കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവം വീട്ടിൽ ശശിധരൻ. മാതാവ്: മഞ്ജു ശശിധരൻ. സഹോദരങ്ങൾ വിഷ്ണു ശശിധരൻ (ബെംഗളൂരു), കാർത്തിക ശശിധരൻ (യു.കെ) മാളവിക മനോജ്, ആദിഷ് മനോജ്.
.
കഴിഞ്ഞ ദിവസം സൌദയിലെ റിയാദിലും ക്രിക്കറ്റ് കളിക്കിടെ മലയാളി മരിച്ചിരുന്നു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദനയുണ്ടാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.