എ.ആർ റഹ്‌മാന്‍-സൈറാ ബാനു വിവാഹമോചനം: ആകെ തകർന്ന അവസ്ഥയിലെന്ന് എ.ആർ റഹ്മാൻ, ‘ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് മകൻ

വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. ഭാര്യ സൈറയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയാണെന്നായിരുന്നു എആർ റഹ്മാൻ അറിയിച്ചത്. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും അദ്ദേഹം എക്സ് ഹാൻഡിലിൽ കുറിച്ചു. വിവാഹജീവിതത്തിലെ 29 വർഷങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റഹ്മാനും സൈറയും വേർപിരിയാൻ തീരുമാനിച്ചത്.

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എ.ആർ.റഹ്മാൻ കുറിച്ചു.

എ.ആർ.റഹ്മാനും സൈറയും വേർപിരിയുകയാണെന്ന വിവരം സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ആദ്യമായി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. പരസ്പരധാരണയോടെ ഇരുവരും പിരിയുകയാണെന്ന് അറിയിക്കുന്ന സംയുക്തപ്രസ്താവനയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ പങ്കുവെച്ചത്. പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാന്‍ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയുംബന്ധത്തില്‍ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും അഭിഭാഷക വന്ദനാഷാ പ്രസ്താവനയില്‍ അറിയിച്ചു. വിഷമകരമായ ഈ സാഹചര്യത്തില്‍ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്നും വന്ദനാ ഷാ പറഞ്ഞു.

.
അതേ സമയം എ.ആര്‍. റഹ്‌മാന്‍-സൈറാ ബാനു വിവാഹമോചനത്തില്‍ മകനും ഗായകനുമായ എ.ആര്‍. അമീനും പ്രതികരണവുമായെത്തി. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹമോചനത്തെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ പ്രസ്താവനയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് അമീന്‍ പ്രതികരിച്ചത്.

റഹ്‌മാന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 1995-ലാണ് സൈറയെ വിവാഹം കഴിച്ചത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് മൂന്നു മക്കളാണ്: ഖദീജ, റഹീമ, അമീന്‍. മകള്‍ ഖദീജ രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായി.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!