ക്ഷേത്ര ഭൂമിയാണെന്ന് അവകാശവാദം; വീണ്ടും മറ്റൊരു മുസ്ലീം പള്ളിയില്‍കൂടി സർവ്വേ നടത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും മുസ്ലീം പള്ളിയില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുവിഭാഗം. ക്ഷേത്രഭൂമിയാണെന്ന പരാതിയില്‍, ഉത്തര്‍പ്രദേശിലെ സംഭാല്‍ സിറ്റിയിലുള്ള ജമാ മസ്ജിദില്‍ സര്‍വ്വേ നടത്തി. മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം ഉണ്ടായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തുടര്‍ന്ന് സര്‍വ്വേ നടത്താന്‍സംഭാലിലെ സിവില്‍ കോടതി ഉത്തരവിടുകയായിരുന്നു.

കോടതി ഉത്തരവുപ്രകാരം അഭിഭാഷക കമ്മിഷണറാണ് സര്‍വേ നടത്തിയതെന്നും ഇരുകക്ഷികളുടെയും സാന്നിധ്യം ഉണ്ടായിരുന്നതായും ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍, യു.പി. സര്‍ക്കാര്‍, മസ്ജിദ് കമ്മിറ്റി, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരെ കേസില്‍ കക്ഷികളാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരനും സുപ്രീംകോടതി അഭിഭാഷകനുമായ വിഷ്ണു ശങ്കര്‍ ജെയിന്‍ അറിയിച്ചു.

‘സര്‍വ്വേ നടപടികളെല്ലാം പൂര്‍ത്തിയായി. അഭിഭാഷക കമ്മിഷണര്‍ സര്‍വ്വേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. പിന്നീടെല്ലാം കോടതി തീരുമാനിക്കും’, ജില്ലാ മജിസ്‌ട്രേറ്റ്പറഞ്ഞു.

1529-ല്‍ മുകള്‍ ചക്രവര്‍ത്തിയായ ബാബര്‍, ക്ഷേത്രം ഭാഗീകമായി തകര്‍ത്തതാണെന്നാണ് വിഷ്ണു ശങ്കര്‍ ജെയിന്‍ അവകാശപ്പെടുന്നത്.

.

.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!