‘ദൃശ്യം’ മോഡൽ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു, ഫോൺ കണ്ണൂരിലേക്കുള്ള ബസിൽ ഉപേക്ഷിച്ചു

ആലപ്പുഴ: കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി വിജയലക്ഷ്മിയെ (49) കാണാതായതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ സ്വദേശി കസ്റ്റഡിയിൽ. വിജയലക്ഷ്മിയുടെ സുഹൃത്ത് അമ്പലപ്പുഴ കരൂർ പുതുവൽ  ജയചന്ദ്രനെയാണ് (50) കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിജയലക്ഷ്മിയെ 4 ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇയാളെ  കസ്റ്റഡിയിൽ എടുത്തത്. വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് കെഎസ്ആർടിസി ബസിൽ നിന്ന് കണ്ടെത്തിയിരുന്നു.

അതേസമയം, വിജയലക്ഷ്മിയെ താൻ കൊലപ്പെടുത്തിയെന്ന് ജയചന്ദ്രൻ പൊലീസിനോട് വെളിപ്പെടുത്തി. ‘ദൃശ്യം’ സിനിമ പല തവണ താൻ കണ്ടിട്ടുണ്ടെന്നും ജയചന്ദ്രൻ പറഞ്ഞു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇയാളെയും കൂട്ടി കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിൽ പരിശോധന നടത്തുകയാണ്. ജയചന്ദ്രന്റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറയുന്നു.

ഇടുക്കി സ്വദേശിയെ വിവാഹം ചെയ്തിരുന്ന വിജയലക്ഷ്മി പിന്നീട് ഭർത്താവുമായി പിണങ്ങി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവർക്ക് 2 മക്കളുണ്ട്. പിന്നീടാണ്  ജയചന്ദ്രനെ പരിചയപ്പെടുന്നത്.  കരുനാഗപ്പള്ളിയിൽ മീൻപിടിത്തമായിരുന്നു  ജയചന്ദ്രന്റെ ജോലി. ഇവിടെ മത്സ്യവിൽപ്പന നടത്തുകയായിരുന്നു വിജയലക്ഷ്മി. ഓച്ചിറ ക്ഷേത്രത്തിൽ വച്ച് ഇരുവരും സ്ഥിരമായി കണ്ടിരുന്നതായും പറയുന്നു. ഇരുവരുടെയും ബന്ധം കണ്ടെത്തിയ ജയചന്ദ്രന്റെ ഭാര്യ കരുനാഗപ്പള്ളിയിലെത്തി വിജയലക്ഷ്മിയെ കണ്ടിരുന്നതായും സ്ഥിരീകരണമുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയിൽ എത്താൻ ജയചന്ദ്രൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് ഇരുവരും ജയചന്ദ്രന്റെ വീട്ടിലെത്തി. ഈ സമയം  ജയചന്ദ്രന്റെ ഭാര്യ സുനിമോളും മകനും അവിടെ ഉണ്ടായിരുന്നില്ല. വീട്ടിൽവച്ച് വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ വഴക്കിട്ടുവെന്നാണ് നിഗമനം.  വിജയലക്ഷ്മിക്ക് വന്ന ഒരു ഫോൺ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നാണ് സൂചന. തുടർന്ന് പ്ലയർ ഉപയോഗിച്ച് തലയ്ക്കടിച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. കുഴിച്ചിട്ട ശേഷം കോണ്ക്രീറ്റ് ചെയ്തുവെന്നും പ്രതി പറഞ്ഞു.  മൃതദേഹം കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അതേ സമയം വീടിന് സമീപത്തെ പറമ്പിലാണ് കുഴിച്ചിട്ടതെന്നും മൊഴിയുണ്ട്.  പരിശോധനക്കായി പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ തറ മാന്തി പരിശോധിക്കുമെന്നും പൊലീസ് പറഞഅഞു.

ഒന്നര വർഷം മുൻപാണ് ജയചന്ദ്രനും കുടുംബവും കരൂരിലെ വീട്ടിലേക്ക് മാറിയത്.  ശനിയാഴ്ച തന്നെ ജയചന്ദ്രനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് കുടുംബം പറയുന്നു. അതേസമയം ജയചന്ദ്രന്റെ വീടിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വസ്ത്രം കത്തിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ജയചന്ദ്രന് നാട്ടുകാരുമായി വലിയ സൗഹൃദമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.

ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു. കളഞ്ഞുകിട്ടിയ ഫോണ്‍ കെഎസ്ആർടിസി ജീവനക്കാരന്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും ചെന്നെത്തിയത് ജയചന്ദ്രനിലായിരുന്നു.

അതേസമയം വീട്ടില്‍ ആരെയും കൊണ്ടുവന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. താന്‍ വീട്ടുജോലിക്ക് പോകുന്ന ആളാണ്. രണ്ട് വര്‍ഷമായി വിജയലക്ഷ്മിയെ അറിയാമെന്നും സുനിമോള്‍ പറഞ്ഞു.

.
.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!