സൗദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ നാട്ടിൽ നിന്നെത്തിയത് രണ്ട് മാസം മുമ്പ്
സൗദിയിലെ ബുറൈദയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശി ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുറൈദയിലെ ഉനൈസയിൽ ഇവരുടെ താമസസ്ഥലത്താണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്തിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
സാധാരണപോലെ ഇന്ന് ജോലിക്ക് വരാതിരുന്നതിനെ തുടർന്ന് സ്പോൺസർ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈലിൽ വിളിച്ചിട്ട് പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് സ്പോണ്സർ നേരിട്ട് അന്വേഷിച്ചെത്തിയത്. വീട്ടിലെത്തി ഏറെ നേരം തട്ടിവിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉനൈസയിൽ ദീർഘകാലമായി ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തുവരികയായിരുന്നു.
ശരത് നാലു വർഷം മുമ്പാണ് പ്രീതിയെ വിവാഹം കഴിച്ചത്. രണ്ടുമാസം മുമ്പാണ് പ്രീതി സൗദിയിലെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. മൃതദേങ്ങൾ പൊലീസ് ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം നടന്ന് വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.