ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ഉംറക്ക് വരാൻ വിവിധ വിസകൾ തിരഞ്ഞെടുക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം
ജിദ്ദ: ഗള്‍ഫ് സഹകരണ രാജ്യങ്ങളിലെ (ജിസിസി) പ്രവാസികള്‍ക്ക് മക്കയിൽ ഉംറ നിര്‍വഹിക്കുന്നതിനും മദീന സന്ദര്‍ശനത്തിനും ഇഷ്ടമുള്ള വിസ തിരഞ്ഞെടുക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമക്കി. അതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടനം കൂടുതല്‍ പ്രാപ്യമാക്കുന്നതിനാണ് ഈ സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ മന്ത്രാലയം ജിസിസി പ്രവാസികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മൂന്ന് വിസകളെക്കുറിച്ച് വിശദീകരിച്ചു. സാധാരണ ഉംറ വിസയാണ് അതിലൊന്ന്. നുസുക് പ്ലാറ്റ്ഫോമിലൂടെ ഉംറ വിസ പാക്കേജ് ലഭ്യമാകും. www.nusuk.sa എന്ന സൈറ്റ് വഴി ഇത് നേടാം.
ഏത് ഗള്‍ഫ് രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ മുസ്ലീങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, മക്കയും മദീനയും സന്ദര്‍ശിക്കാം. അതിനായി ഒന്നിലധികം എളുപ്പവഴികള്‍ ലഭ്യമാണ് എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ മുന്‍കൂട്ടി അനുമതി ആവശ്യമില്ല. എന്നാൽ റൌദാ ശരീഫിൽ നമസ്കരിക്കാൻ പെർമിറ്റ് നിർബന്ധമാണ്. ഇത് നുസുക് ആപ്പ് വഴി ലഭിക്കുമെന്നും മന്ത്രാലയം പറഞ്ഞു. ഗള്‍ഫ് മേഖലയിലുടനീളമുള്ള നിവാസികള്‍ക്ക് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും തീര്‍ത്ഥാടനം സുഗമമാക്കുന്നതിനാണ് ഈ നീക്കമെന്നും മന്ത്രാലയം അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.