പറന്നുയരുന്നതിനിടെ വൻ ശബ്ദം, റണ്‍വേയിലെ പുല്ലിൽ തീ; ആകാശത്ത് പല തവണ വട്ടം ചുറ്റി, മിനിറ്റുകൾക്കകം എമർജൻസി ലാൻഡിങ് – വീഡിയോ
പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. സിഡ്നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന ക്വാണ്ടാസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
.
Chaos at Sydney Airport, Boeing plane suffers suspected engine failure as runway grassfire sparks pic.twitter.com/YgzREFDIMA
— Malayalam News Desk (@MalayalamDesk) November 8, 2024
.
ക്യുഎഫ്520 വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. എമര്‍ജന്‍സി ലാന്‍ഡിങിന് മുമ്പ് വിമാനം ആകാശത്ത് പല തവണ വട്ടം ചുറ്റി. ക്വാണ്ടാസിലെ എഞ്ചിനീയര്‍മാര്‍ വിമാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയതായും എഞ്ചിന്‍ തകരാര്‍ ആണ് കാരണമെന്ന് സ്ഥിരീകരിച്ചതായും എയര്‍ലൈന്‍ വ്യക്തമാക്കി. യാത്രക്കാര്‍ വലിയൊരു ശബ്ദം കേട്ടെന്നും എന്നാല്‍ അത് സ്ഫോടനം ആയിരുന്നില്ലെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.
.
Chaos at Sydney Airport, Boeing plane suffers suspected engine failure as runway grassfire sparks pic.twitter.com/PjUZ4hLlYS
— Malayalam News Desk (@MalayalamDesk) November 8, 2024
.
വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ റണ്‍വേയിലെ പുല്ലില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ദൃശ്യങ്ങളില്‍ കാണാം. എഞ്ചിന്‍ തകരാറാണ് പുല്ലില്‍ തീപടരാന്‍ കാരണമായതെന്നും അഗ്നിശമനസേന തീ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കിയതായും സര്‍ക്കാര്‍ ഏവിയേഷന്‍ റെഗുലേറ്ററായ എയര്‍സര്‍വീസസ് ഓസ്ട്രേലിയ അറിയിച്ചു. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നതിനായി 47 മിനിറ്റോളും സിഡ്നി വിമാനത്താവളത്തില്‍ നിയന്ത്രണം ഉണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.