ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: കഴിഞ്ഞ ആഴ്ച സൗദിയിലെ അൽബാഹയിൽ നിര്യാതനായ തിരുവനന്തപുരം പൂവച്ചൽ സ്വദേശി ഷജീമിന്റെ (43) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു. എയർ ഇന്ത്യയുടെ ജിദ്ദ-ദില്ലി-തിരുവനന്തപുരം വിമാന സർവീസിൽ വൈകീട്ട് രാത്രി 6.40 നാണു നാട്ടിലെത്തിച്ചത്.
ആറ് വർഷമായി നാട്ടിൽ പോകാതിരുന്ന ഷജിം, ഭാര്യ നജീമയും രണ്ട് ആൺ മക്കളും അടങ്ങുന്ന കുടുംബത്തെ മൂന്ന് മാസം മുമ്പ് സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് അവർ നാട്ടിലേക്ക് തിരിച്ചുപോയത്. മൃതദേഹവുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ നവാസ്, അനസ്, സുധീർ, മഹ്റൂഫ് കോൺസുലേറ്റ് കമ്മ്യൂനിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ സയ്യിദലി അരീക്കര, യൂസുഫലി എന്നിവരും രംഗത്തുണ്ടായിരുന്നു. മൃതദ്ദേഹത്തെ സഹോദരിയുടെ മകൻ അനസ് അനുഗമിച്ചിരുന്നു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.