യു.എസ് ‘ചുവപ്പിച്ച്’ ട്രംപ്, നിര്‍ണായക സംസ്ഥാനങ്ങൾ പിടിച്ച് അധികാരത്തിലേക്ക്, ആവേശക്കടലായി റിപ്പബ്ലിക്കൻ ക്യാംപ്, പ്രസംഗം റദ്ദാക്കി കമല
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ വിജയം നേടി അധികാരത്തിലേക്ക് നടന്നടുക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസിൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്.
വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാംപുകൾ നിശബ്ദമായി. ഹാവാർഡ് സർവകലാശാലയിൽ തടിച്ചുകൂടിയ ഡെമോക്രാറ്റുകൾ പിരിഞ്ഞുപോയി. തിരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും അണികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന കമല വിജയ സാധ്യത മങ്ങിയതോടെ അണികളെ കാണുന്നില്ലെന്ന് അറിയിച്ചു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.
ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാംപുകളിൽ ആവേശത്തിലാണ്. റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വിജയമുറപ്പിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഫ്ളോറിഡയിൽ അണികളെ അഭിസംബോധന ചെയ്തു. അണികൾക്ക് നന്ദി പറഞ്ഞ ട്രംപ് യുഎസ് ഇതുവരെ കാണാത്ത വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സുവർണകാലമാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹർഷാരവത്തോടെയാണ് അണികൾ ട്രംപിന് സ്വാഗതമോതിയത്.
നാം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ വിജയമാണ്. അമേരിക്കൻ ജനതയ്ക്ക് നന്ദി പറയുന്നു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.അമേരിക്കയുടെ “സുവർണ്ണ കാലഘട്ടം” ഇതായിരിക്കും. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ അനുവദിച്ച അമേരിക്കൻ ജനതയ്ക്ക് ഇതൊരു ഗംഭീര വിജയമാണ്. ട്രംപ് പറഞ്ഞു.
ഭാര്യ മെലാനിയയ്ക്കും ട്രംപ് നന്ദി പറഞ്ഞു. മെലാനിയയെ ഫസ്റ്റ് ലേഡി എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആണെന്ന് പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് അദ്ദേഹത്തെ അഭിനന്ദിക്കുകയും പ്രസംഗിക്കാനായി ക്ഷണിക്കുകയും ചെയ്തു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്.
നെബ്രാസ്‌കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ്. പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു. സെനറ്റില്‍ ചുരുങ്ങിയത് 51 സീറ്റുകള്‍ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചു. ഇതോടെ പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായക അധികാരവും കൈവന്നിരിക്കുകയാണ്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.