ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നു; യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കോട്ടയം: കോട്ടയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. കോട്ടയം മറവൻതുരുത്തിലാണ് സംഭവം. ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ ഭർത്താവ് വൈക്കം സ്വദേശി നിതിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് നിതിനും ശിവപ്രിയയും അകന്നാണ് കഴിഞ്ഞിരുന്നത്. ശിവപ്രിയ സ്വന്തം വീട്ടിലായിരുന്നു താമസം. ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകൾ നിതിനൊപ്പവുമായിരുന്നു.

കൊലയ്ക്ക് പിന്നാലെ നിതിൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
.
.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!