മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീരഭാഗം കണ്ടെത്തി; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പെട്ടതാണെന്ന് സംശയം
കല്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതാണെന്ന് കരുതപ്പെടുന്ന ശരീരഭാഗം മരത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് ശരീരഭാഗം കണ്ടെത്തിയ കാര്യം വയനാട് ജില്ലാ ഭരണകൂട അധികൃതരെ അറിയിച്ചത്.
കഴിഞ്ഞ ജൂലായ് 31-ന് പുലര്‍ച്ചെയായിരുന്നു വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും വന്‍ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ഗ്രാമത്തെയൊന്നാകെ തുടച്ചുമാറ്റിയ ദുരന്തത്തില്‍ പലരും ഇന്നും മണ്ണിനടയിലാണ്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരും ഏറെയാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.