ട്രെയിനിൻ്റെ ശബ്ദം കേട്ട് ഓടിയത് ട്രെയിൻ വരുന്ന അതേ ദിശയിൽ, പുഴയിലേക്ക് ചാടാനുമായില്ല: ശുചീകരണ തൊഴിലാളികൾ ഓടിയെത്തിയത് ദാരുണമായ മരണത്തിലേക്ക്

പാലക്കാട്: ഷൊർണൂർ പാലത്തിൽ ജോലി ചെയ്യുന്നതിനിടെ ട്രെയിൻ തട്ടി നാലു പേർ മരിച്ചത് ശുചീകരണ ജോലിക്കിടെ. ട്രെയിനിന്റെ ശബ്ദം കേട്ട് ശുചീകരണ തൊഴിലാളികൾ ഓടിമാറിയത് ട്രെയിന്‍ വന്ന അതേ ദിശയിലേക്കാണെന്നാണ് സൂചന. ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാൻ പാലത്തിന്റെ രണ്ടു ഭാഗത്തായി സ്ഥലമുണ്ട്. ഇവിടം ലക്ഷ്യമാക്കി ഓടി എത്തുന്നതിനു മുൻപ് നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി എന്നിവരാണ് മരിച്ചത്. റാണിയും വള്ളിയും സഹോദരിമാരാണ്. ഇവരുടെ ഭർത്താക്കൻമാരിൽ ഒരാളെ കാണാതായിട്ടുണ്ട്. ട്രെയിൻ ഇടിച്ച് ശരീരം ഛിന്നഭിന്നമായതിനാൽ കാണാതായത് ആരാണെന്നതിൽ അവ്യക്തത തുടരുകയാണ്. പുഴയിലെ തിരച്ചിൽ ഇന്നു അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ തുടരും. റെയിൽവേയിൽ കരാർ ജീവനക്കാരാണ് നാലുപേരും. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പരിസരം വൃത്തിയാക്കാനാണ് തൊഴിലാളികളെ നിയോഗിച്ചത്. അഞ്ചുവർഷമായി ഇവർ ഒറ്റപ്പാലത്ത് താമസിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതിനെ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പാളത്തിൽ വൃത്തിയാക്കൽ നടക്കുമ്പോഴാണ് കേരള എക്സ്പ്രസ് എത്തിയത്. ട്രെയിൻ വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭയപ്പാടോടെ നാലുപേരും ഓടി മാറിയത് ട്രെയിൻ വരുന്ന ഭാഗത്തേക്കാണ്. വശത്തേക്ക് മാറാൻ സ്ഥലമുണ്ടായിരുന്നില്ല. താഴേക്ക് ചാടാൻ കഴിയുന്നതിനു മുൻപ് ട്രെയിൻ നാലുപേരെയും ഇടിച്ചിട്ടു. താഴെ പുഴയിലേക്ക് ചാടാൻ കഴിഞ്ഞിരുന്നെങ്കിൽ പരുക്കളോടെ രക്ഷപ്പെട്ടേനെ എന്ന് നാട്ടുകാർ പറയുന്നു.
.
.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!