ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം, നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം.
.
പകൽസമയത്ത് മുഖം മറച്ച് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. യുവതിയുടെ മോർഫ് ചെയ്ത വിഡിയോകളും ഇയാൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തെന്നും പരാതിയിൽ പറയുന്നു.
.
നേരത്തെയും ഇയാളിൽനിന്ന് യുവതി അതിക്രമം നേരിട്ടിരുന്നു. ശല്യം പതിവായതോടെ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്.
.