ജിദ്ദയിൽ വിൽപ്പനക്ക് വെച്ച 290 കിലോ അഴുകിയ മത്സ്യം പിടികൂടി

സൗദിയിൽ വിൽപ്പനക്ക് വെച്ച അഴുകിയ മത്സ്യം പിടികൂടി. ജിദ്ദയിലെ അസീസിയ്യയിൽ നിന്ന് 290 കിലോയോളം അഴുകിയ മത്സ്യമണ് മുനിസിപാലിറ്റി അധികൃതർ പരിശോധനയിൽ പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി നടത്തിവരുന്ന പരിശോധന കാമ്പയിനിലാണ് ഇവ പിടിച്ചെടുത്തത്.
.
ഇത്തരം ആരോഗ്യപരമോ വാണിജ്യപരമോ ആയ ലംഘനങ്ങൾ കണ്ടെത്തുന്നവർ ബലാദി എന്ന ആപ്പ് വഴിയോ 940 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു. നഗരത്തിലെല്ലായിടത്തും സമാന പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

.

Share
error: Content is protected !!