പി.വി. അൻവർ MLA-യുടെ ഗുരുതര ആരോപണം; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ മാറ്റിയേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റിയേക്കും. പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പാർട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പേ തീരുമാനം ഉണ്ടായേക്കും.
.
പി.വി. അൻവർ എം.എൽ.എയുടെ ആരോപണം പാർട്ടിയേയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ പി. ശശിക്കെതിരെ ശക്തമായവികാരമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായിരിക്കും.
.
എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്.
.

Share
error: Content is protected !!