വിവാഹത്തിനായി നാട്ടിലെത്തിയ മലയാളി പ്രവാസി, വിവാഹ ദിവസം കൈ ഞെരമ്പ് മുറിച്ച് മരിച്ചു

മലപ്പുറം:  ∙ പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മണിപ്പറമ്പ്‌ കൃഷ്ണൻ്റെ മകൻ ജിതിനെയാണ് (30) കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിതിന്‍ വിവാഹത്തിനായാണ് നാട്ടിലെത്തിയത്.
.
ഇന്നു രാവിലെ ചടങ്ങിന് വിവാഹ മണ്ഡപത്തിലേക്കു പുറപ്പെടുന്നതിനു മുൻപ് കുളിക്കാനായി ശുചിമുറിയിൽ കയറിയാതായിരുന്നു ജിതിൻ. ഏറെ വൈകിയിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വാതിലിൽ മുട്ടി വിളിച്ചു. എന്നാൽ അകത്ത് നിന്ന് പ്രതികരണമൊന്നും കേൾക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ജിതിനെ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു സൂചനയുമില്ലായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ജിതിന്റെ ഫോൺ കോൾ വിവരങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
.
വിവാഹത്തിനായി ബന്ധുക്കളൊക്കെ എത്തി തുടങ്ങിയിരുന്നു. കതിർമണ്ഡപമൊരുക്കി വധുവും വീട്ടുകാരും, ജിതിൻ്റെ വീട്ടുകാരും എല്ലാം ഒരുങ്ങി നിൽക്കുന്നതിനിടയിലാണ് ജിതിൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് തന്നെയാണ് അടുത്ത സുഹൃത്തുക്കളു കുടുംബവും പറയുന്നത്. സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
.
വിവാഹത്തിനായി നാട്ടിലേക്ക് പോയ ജിതിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടലിലാണ് ഷാർജയിലെ പ്രവാസികളും. കഴിഞ്ഞ ദിവസവും ഷാർജയിലെ സുഹൃത്തുക്കളുമായി വിവാഹ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. വളരെ സന്തോഷവാനായിരുന്നു ജിതിൻ എന്ന് പ്രവാസി സുഹൃത്തുക്കൾ പറഞ്ഞു. നാട്ടിലെ കൂട്ടുകാർക്കും കുടുംബങ്ങൾക്കും സമാനമായ അനുഭവമാണുണ്ടായിരുന്നത്.
.
പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ചതിൻ്റെ കാരണമറിയാതെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
.

 

Share
error: Content is protected !!