ശക്തമായ കാറ്റ്, പുണെയിൽ ഹെലികോപ്റ്റർ തകർന്നുവീണു; 4 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു – വീഡിയോ

പുണെ: നാല് യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പുണെയിലെ പൗദ് മേഖലയിലാണ് സംഭവം. മുംബൈ ആസ്ഥാനമായുള്ള ഗ്ലോബൽ വെക്ട്ര ഹെലികോർപ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
.
ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍ ആനന്ദിന് അപകടത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്ററിലെ യാത്രക്കാരായ ദീര്‍ ഭാട്യ,അമര്‍ദീപ് സിങ്, എസ്.പി. റാം എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും പോലീസ് അറിയിച്ചു.
.


.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ എ.ഡബ്ല്യു. 139 മോഡല്‍ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. മുംബൈയിലെ ജുഹുവില്‍നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍. ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
.

.

Share
error: Content is protected !!