കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം; യുഎഇയിൽ മലയാളി യുവാവ് മരിച്ചു
അബുദാബി: യുഎഇയിലെ അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ എങ്ങണ്ടിയൂര്‍ ഏത്തായ് കിഴക്ക് ലൈനിന്‍ നഗറില്‍ ചക്കാമഠത്തില്‍ ഷൈജുവിന്‍റെയും മേനോത്തുപറമ്പില്‍ ശ്രീവത്സയുടെയും മകന്‍ പ്രണവ് (24) ആണ് മരിച്ചത്.
.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അബുദാബിയില്‍ വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ദുബൈയിലുള്ള സുഹൃത്തിനെ കണ്ട ശേഷം മടങ്ങിവരുന്നതിനിടെ അബുദാബി ബനിയാസ് പാലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു.
.
കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കുടുംബസമേതം അബുദാബിയില്‍ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. സഹോദരി: ശീതള്‍.