സൗദിയിൽ ജിദ്ദ സർവ്വകലാശാലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ദേശീയ വസ്ത്രം നിർബന്ധമാക്കി, പെൺകുട്ടികൾ അബായയും ശിരോവസ്ത്രവും ധരിക്കണം
സൗദിയിൽ ജിദ്ദ സർവകലാശാലയിലെ വിദ്യാർത്ഥിനികൾ സർവ്വകലാശാലയിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും സൗദി ദേശീയ വസ്ത്രമായ അബായയും ശിരോവസ്ത്രവും ധരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മാന്യമായ വസ്ത്രധാരണ രീതി പിന്തുടരണമെന്നും ക്ലാസ് മുറികളിലും സർവകലാശാലാ പരിപാടികളിലും മറ്റു പ്രവർത്തനങ്ങളിലും അതിൻ്റെ ശാഖകളിലുൾപ്പെടെ ഇത് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
.
ഈ വർഷത്തെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ ഇത് നിർബന്ധമാകും. ആണ് കുട്ടികൾ കാമ്പസിൽ പ്രവേശിക്കുമ്പോൾ തോബ്, ഷിമാഗ്, ഗത്ര എന്നിവ അടങ്ങിയ ദേശീയ വസ്ത്രം ധരിക്കണമെന്നും സർവകലാശാല ആവശ്യപ്പെട്ടു.
സൗദി ദേശീയ വസ്ത്രം ധരിക്കണമെന്ന് സർവ്വകലാശാല തങ്ങളുടെ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു, ഇത് അനുസരിക്കാത്ത ആണ്-പെൺ വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി ക്യാമ്പസിലും ക്ലാസ് റൂമുകളിലും പ്രവേശിക്കുന്നതിൽ നിന്നും യൂണിവേഴ്സിറ്റിയുടെ മറ്റു പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും തടയുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
.
രാജ്യത്തിൻ്റെ ദേശീയ ഐഡൻ്റിറ്റി ശക്തമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് ഇത്തരം ഒരു തീരുമാനമെന്ന് സർവകലാശാല വിശദീകരിച്ചു.
.