രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ നിറവിൽ; വയനാട് ദുരന്തത്തെ അനുസ്മരിച്ച് കേരള മുഖ്യമന്ത്രി, ഡൽഹിയിൽ വൻ ആഘോഷപരിപാടികൾ – വീഡിയോ

ന്യൂഡൽഹി: രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു.
.

.
വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി  ചടങ്ങിൽ പങ്കെടുത്തത്. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്.
.


.
പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിനെത്തി.
.


.


.


.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
.


.
ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
.


.
വയനാട് ദുരന്തത്തെ അനുസ്മരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന പ്രസംഗം. പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനും അവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാനും രാജ്യത്തിനു കഴിയുന്നില്ല എന്നത് ചിന്തിപ്പിക്കുന്ന വിഷയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഉപകരിക്കുക എന്നത് ലോകത്താകെയുള്ള പല അനുഭവങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആ രീതിയില്‍ ഉയരാന്‍ വേണ്ട ഇടപെടലുകള്‍ നമ്മുടെ രാജ്യത്തും നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
.


.

 


.


.

Share
error: Content is protected !!