സൗദിയിൽ വ്യവാസയ മേഖലകളിൽ അനുവദിച്ചിരുന്ന ലെവി ഇളവ് നീട്ടി; ആറര ലക്ഷത്തിലധികം പ്രവാസികൾക്ക് ആശ്വാസമാകും

റിയാദ്:  സൗദിയിൽ വ്യവാസയ മേഖലകളിൽ വിദേശ തൊഴിലാളികളുടെ ലെവിയിൽ അനുവദിച്ചിരുന്ന ഇളവ് കാലാവധി നീട്ടി. ഹിജ്റ വർഷം 07-11-1447 അഥവാ 2025 ഡിസംബർ 31 വരെയാണ് ലെവിയിലെ ഇളവ് നീട്ടിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
.
2019 ഒക്ടോബറിൽ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് വ്യവസായ മേഖലക്ക് ആശ്വാസമായി അഞ്ച് വര്‍ഷത്തേക്ക് ആദ്യമായി ലെവിയില്‍ ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവ് അവസാനിക്കാനായതോടെയാണ് കാലാവധി നീട്ടിയത്.
.
വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഉല്‍പാദന ചിലവ് കുറക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 5 വര്‍ഷത്തേക്ക് തൊഴിലാളികളുടെ ലെവി രാജ്യം വഹിക്കുമെന്ന് സൗദി ഭരണാധികാരി പ്രഖ്യാപിച്ചത്.  വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് 3000 കോടിയോളം റിയാലാണ് ലെവി ഇളവിലൂടെ ലാഭിക്കാനാകുക. വ്യവസായ മേഖലക്കും ഇതര മേഖലകള്‍ക്കും ആശ്വാസമുണ്ടാക്കിയ പ്രഖ്യാപനം തൊഴില്‍ വിപണിയിലും ഉണര്‍വ് സൃഷ്ടിച്ചു. തൊഴില്‍-സാമൂഹ്യ-വികസന മന്താലയം, ധനകാര്യമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറരലക്ഷം വിദേശ തൊഴിലാളികള്‍ക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക.

.

Share
error: Content is protected !!