സൗദിയിൽ റസ്‌റ്റോറൻ്റുകൾക്കും കോഫി ഷോപ്പുകൾക്കും പുതിയ നിബന്ധനകൾ; പുകവലിക്കാത്തവർക്കായി പ്രത്യേക സൗകര്യം ഒരുക്കണം

റിയാദ്: പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന റസ്റ്റോറൻ്റുകൾക്കും കോഫീ ഷോപ്പുകൾക്കും ഗ്രാമവികസന പാർപ്പിട മന്ത്രാലയത്തിൻ്റെ പുതിയ നിബന്ധനകൾ. ഭക്ഷണങ്ങളും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്തവർക്കായി പ്രത്യേകം സൗകര്യം ഒരുക്കണെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇത് ആകെ സ്ഥലത്തിൻ്റെ 30 ശതമാനത്തിൽ കുറയാൻ പാടില്ലന്നും മന്ത്രാലയം വ്യക്തമാക്കി. പുകവലിക്കുന്നവരുടെ വിഭാഗത്തിൽ നിന്നും പുകവലിക്കാത്തവരെ മാറ്റി നിർത്തുംവിധമായിരിക്കണം ഈ സൗകര്യം ഒരുക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.
.
അതേ സമയം കഫേകളും റസ്റ്റോറൻ്റുകളും ഭക്ഷണങ്ങളും പുകയില ഉൽപ്പന്നങ്ങളും വേർതിരിച്ച് വിതരണം ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നില്ല. തുറന്ന ഇരിപ്പിടങ്ങളിലും സ്വകാര്യ മുറികളിലും പുകയില ഉൽപ്പന്നങ്ങൾ നൽകാനും കഫേകൾക്ക് അനുവാദമുണ്ട്.
.
മന്ത്രാലയത്തിൻ്റെ അഭിപ്രായ സർവേ പ്ലാറ്റ് ഫോമിലാണ് പുതയി നിബന്ധനകൾ വിശദീകരിച്ചത്. നടപ്പാതകൾ ഉപയോഗിക്കാനായി പ്രത്യേകം ലൈസൻസ് നേടിയ സ്ഥാപനങ്ങൾ, പുറത്ത് തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കിൽ, അത്തരം സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനോ വിതരണം ചെയ്യാനോ പാടുള്ളതല്ല.
.
പുറത്തുള്ള ഇരിപ്പിടങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ അനുവാദമുള്ള സ്ഥാപനങ്ങൾ, അത്തരം ഇരിപ്പിടങ്ങൾ പൊതുജനങ്ങളുടെ കാഴ്ചയിൽ നിന്ന് മറക്കേണ്ടതാണ്. അതിന് സസ്യങ്ങളോ, അല്ലങ്കിൽ നഗരത്തിൻ്റെ ശൈലിയുമായി ചേർന്ന് പോകുന്ന മറ്റു വസ്തുക്കളോ ഉപയോഗിക്കാം. ഇത്തരം മറയുടെ ഉയരം 1.2 മീറ്ററിൽ കുറയാൻ പാടില്ല. പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ വാതിലുകൾ സ്വയം അടയുന്നതും തുറക്കുന്നതുമായിരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

 

Share
error: Content is protected !!