സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി; മരണം ഭാര്യയും മകളും നാട്ടിൽ നിന്ന് എത്തുന്നതിന് തൊട്ടുമുമ്പ്

റിയാദ്: കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് തൊട്ടുമുമ്പ് മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി തൈക്കോട്ടിൽ വീട്ടിൽ ഉമ്മർ (64) ആണ് മരിച്ചത്. ഹൃദൃയാഘാതമൂലമായിരുന്നു മരണം.
.
ദേഹാസ്വസ്ഥ്യം കാരണം ഇന്നലെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ വിവരമറിഞ്ഞ് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു ഭാര്യ ഹലീമയും മകൾ നദ ഫാത്തിമയും. ഇന്നലെ രാത്രി തന്നെ എയർഇന്ത്യ എക്സ്പ്രസിൽ  ഭാര്യയും മകളും എത്തി. എന്നാൽ അവർ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ഉമ്മർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
.
ആനമങ്ങാട് തൈക്കോട്ടിൽ മൊയ്തീന്‍ കുട്ടിയുടേയും ഫാത്തിമയുടേയും മകനാണ് മരിച്ച ഉമ്മർ. സഹോദരൻ അസ്കർ അലി റിയാദിലുണ്ട്. മൃതദേഹത്തിൻ്റെ തുടർ നടപടികൾ പൂർത്തിയായി വരുന്നതായി അസ്കർ അലി അറിയിച്ചു.  റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റിയാസ് തിരൂര്‍ക്കാട്, ശബീര്‍ കളത്തില്‍, ബുഷീര്‍, യൂനുസ് എന്നിവര്‍ സഹായത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
.

Share
error: Content is protected !!