ബ്രസീലിൽ ജനവാസ മേഖലയിൽ യാത്രാ വിമാനം തകർന്നു വീണു; 62 പേർ മരിച്ചു – വീഡിയോ

ബ്രസീലിലെ സാവോപോളോയിൽ 62 പേരുമായി പോയ വിമാനം തകർന്നുവീണു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചു. ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ–72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരാനയിലെ കസ്കാവലിൽ നിന്ന് സാവോ പോളയിലെ ഗ്വാറുലോസിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം തകർന്നു വീണത്. 58 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
.


.

വിമാനം വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും വോപാസ് എയർലൈൻ അധികൃതർ പറഞ്ഞു.
അതേസമയം വിമാനം പതിച്ചത് ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്. ഇതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അപകടസ്ഥലത്തേയ്ക്ക് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരടക്കമുള്ള രക്ഷാപ്രവർത്തകർ എത്തിയിട്ടുണ്ട്.

.


.


.

Share
error: Content is protected !!