സൗദിയിൽ നിന്നും നൗഫൽ മടങ്ങിയെത്തി; വീടും വീട്ടുകാരെയും ഒന്നടങ്കം ഉരുളെടുത്ത മണ്ണിലേക്ക്, ആരോരുമില്ലാതെ ഏകാന്തനായി ആ പ്രാവസി

വയനാട്: എല്ലാം നഷ്ടപ്പെട്ടവനായാണ് ചൂരൽമല സ്വദേശിയായ നൗഫൽ സൗദിയിൽനിന്ന് മടങ്ങിയെത്തിയത്. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുൾപൊട്ടലിൽ നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. എല്ലാം നഷ്ടമായന്റെ തീരാദുഃഖത്തിൽ വിലപിക്കുന്ന നൗഫലിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ.
.
ഉരുൾപ്പൊട്ടലിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടവരിൽ ഒരാളാണ് നൗഫൽ. വീട് നിന്നിരുന്ന സ്ഥലം തരിശ് ഭൂമിയാണിപ്പോൾ. അവിടെ ഒരു വീടുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പോലും കഴിയാത്ത വിധം തുടച്ച് നീക്കപ്പെട്ടിരിക്കുന്നു. വീടിനോടൊപ്പം അവിടെ താമസിച്ചിരുന്ന 11 പേരേയും ഉരുളെടുത്തു. ആ വീട്ടിൽ ഇനി ബാക്കിയുള്ളത് സൗദിയിലായിരുന്ന നൗഫൽ എന്ന മകൻ മാത്രം.
.
നൗഫലിനെ കൂടാതെ നൗഫലിൻ്റേ ജേഷ്ടനും രണ്ട്  രണ്ട് സഹോദരിമാരും മാതാപിതാക്കളും അടങ്ങുന്നതായിരുന്നു ആ കുടുംബം. സഹോദരിമാരെ വിവാഹം കഴിപ്പിച്ച് വിട്ടു. നൗഫലിൻ്റേ സഹോദരൻ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെ വീട് പണി നടക്കുന്നതിനാൽ തൽക്കാലം കുടുംബ സമേതം മാതാപിതാക്കളോടൊപ്പം നൗഫലിൻ്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അയാളേയും ഭാര്യയേയും അവരുടെ മക്കളേയും പൂർണമായും ഉരുളെടുത്തു. കൂടാതെ നൗഫലിൻ്റെ ഭാര്യയും മക്കളും മാതാപിതാക്കളും മലവെള്ളപ്പാച്ചിലിൽ ഇല്ലാതായി.
.
ഈ ദുരന്തവാർത്തയറിഞ്ഞ് സൗദിയിൽനിന്ന് എത്തിയതാണ് നൗഫൽ. അയാളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. വീടിനെയും വീട്ടുകാരെയും കുറിച്ചുള്ള ഓർമകൾ പോലും അവശേഷിപ്പിക്കാതെയാണ് ആ സ്ഥലം തുടച്ച് നീക്കപ്പെട്ടത്.
.
ശൂന്യത മാത്രമാണ് നൗഫലിന് മുന്നിൽ ഇപ്പോഴുള്ളത്. ഇനി എന്ത് എന്ന ചോദ്യത്തിനും ഉത്തരമില്ല. ദുരന്ത വാർത്ത അറിഞ്ഞത് മുതൽ ഒഴുകി തുടങ്ങിയ കണ്ണൂനീർ ഇത് വരെ നിലച്ചിട്ടില്ല. കണ്ട് നിൽകുന്നവർക്കും കരയാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. (കടപ്പാട്: മീഡിയവണ് )

.

Share
error: Content is protected !!