സൗദിയിൽ വിനോദ സഞ്ചാരകേന്ദ്രത്തിലെ ഗുഹക്കുള്ളിൽ നീന്തുന്നതിനിടെ പാറയിടിഞ്ഞ് വീണു; ഒരു വിദേശി മരിച്ചു, മൂന്ന് പേർക്ക് പരിക്ക് – വീഡിയോ

റിയാദ്: സൗദിയിലെ റിയാദിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു വിദേശി മരിച്ചു. യമൻ പൌരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദിന് തെക്ക് ഭാഗത്തുള്ള ഐൻ ഹീത്ത് ഗുഹയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാറ ഇടിഞ്ഞ് വീണത്. സിവിൽ ഡിഫൻസ് വിഭാഗമെത്തി മൃതദേഹം പുറത്തെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.
.
നാല് ദിവസം മുമ്പാണ് നാല് യമൻ പൌരന്മാരും ചേർന്ന് കാൽ നടയാത്രക്കും വെള്ളക്കെട്ടിൽ നീന്തുന്നതിനുമായി ഐൻ ഹീത്തിൽ എത്തിയത്. ഈ സമയത്താണ് ദാരുണമായ അപകടം സംഭവിച്ചത്. നാല് പേരും കൂടി നീന്തികൊണ്ടിരിക്കെ പെട്ടെന്ന് അവരുടെ ഇടയിലേക്ക് പാറ ഇടിഞ്ഞ് വീഴുകയായിരുന്നു. അതിൽ ഒരാളുടെ മേലേക്കാണ് പാറ നേരിട്ട് പതിക്കുകയായിരുന്നു. ഇയാളാണ് അപകടത്തിൽ മരിച്ചത്.
.


.
റിയാദിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അൽ ഖർജ് ഗവർണറേറ്റിലാണ് ഐൻ ഹീത്ത് ഗുഹ. ആയിരകണക്കിന് വർഷം പഴക്കുമുള്ള പുരാതന ഗുഹയാണിത്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി വിനോദ സഞ്ചാരികൾ നിത്യേനയെന്നോണം ഇവിടെ എത്താറുണ്ട്. 390 മീറ്ററോളം ആഴമുള്ള ഈ ശുദ്ധജല വെള്ളക്കെട്ടിൽ വർഷം മുഴുവനും നിലക്കാത്ത നീരുറവയാണ്.

.

Share
error: Content is protected !!