യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധമായി തങ്ങുന്ന പ്രവാസികൾക്ക് പിഴ കൂടാതെ നാട്ടിലേക്ക് പോകുകയോ താമസ രേഖകൾ ശരിയാക്കുകയോ ചെയ്യാം

അബുദാബി: യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തേക്കാണ് പൊതുമാപ്പിൻ്റെ ആനൂകൂല്യം ലഭിക്കുക. ഈ കാലയളവിൽ താമസ രേഖകളില്ലാതെ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസികൾക്ക് പിഴയൊന്നും കൂടാതെ  സ്വന്തം നാട്ടിലേയ്ക്ക് പോകാനോ പദവി ശരിയാക്കാനോ സാധിക്കും.
.
നിയമ വിരുദ്ധമായി യുഎഇയിൽ കഴിയുന്നവർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസ രേഖകൾ നിയമപരമാക്കുകയോ, അല്ലങ്കിൽ പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോവുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ  ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി അറിയിച്ചു.
.

Share
error: Content is protected !!