റോഡുകൾ പുഴകളായി, വിമാന സർവീസ് താളം തെറ്റി: ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്

ന്യൂഡൽഹി: കനത്തമഴയെ തുടർന്ന് ഡൽഹിയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
.


.


.
അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നു സർക്കാർ വ്യക്തമാക്കി.
.


.


.
വിമാന സർവീസുകളെയും മഴ ബാധിച്ചു. മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നതെന്ന് വിവിധ എയർലൈനുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡൽഹി ഗവർണർ വിനയ് സക്സേന നിർദേശം നൽകി.
.


.


.

Share
error: Content is protected !!