ജാർഖണ്ഡിൽ ട്രെയിൻ പാഞ്ഞുകയറി 2 പേർ മരിച്ചതായി റിപ്പോർട്ട്; നിരവധി പേർക്ക് പരിക്ക് – വീഡിയോ

ജാർഖണ്ഡിലെ ജംതാരയിൽ ട്രെയിൻ പാഞ്ഞുകയറി 2 പേർ മരിച്ചതായി റിപ്പോർട്ട്. 12 പേർ മരിച്ചുവെന്നായിരുന്നു ആദ്യം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരു ട്രെയിനിൽ നിന്നിറങ്ങിയ ആളുകൾക്ക് മേൽ മറ്റൊരു ട്രെയിൻ കയറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. തീപിടിത്തമുണ്ടായെന്ന് കേട്ട് പാളത്തിലേക്ക് യാത്രക്കാർ ചാടിയതാണ് അപകടകാരണം.

 

 

 

തീപിടിത്തമുണ്ടായെന്ന് കരുതിയാണ് ആദ്യ ട്രെയിനായ അംഗ എക്‌സ്പ്രസ് നിർത്തിയത്. ജംതാരയിലെ കലജാരിയ റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് റെയിൽവേ ലൈനിന്റെ അരികിൽ നിന്ന് പൊടി ഉയരുന്നത് ലോക്കോ പൈലറ്റ് ശ്രദ്ധിച്ചത്. തുടർന്ന് തീപിടിത്തമുണ്ടായെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി, ഇതോടെ യാത്രക്കാർ ഇറങ്ങി. അതേസമയം, മറ്റൊരു പാസഞ്ചർ ട്രെയിനായ ഝഝാ-അസൻസോൾ മെമു സമാന്തര പാതയിൽ നിന്ന് വന്നു, ഇതോടെ ആദ്യ ട്രെയിനിൽ ഇറങ്ങിയ യാത്രക്കാർ അതിനടിയിൽപ്പെടുകയായിരുന്നു. കൂടുതൽ പേർക്ക് അപകടം സംഭവിച്ചിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.

 

 

 

എന്നാൽ ട്രാക്കിലൂടെ നടന്നുപോയ രണ്ടുപേരാണ് അപകടത്തിൽ മരിച്ചതെന്ന് ഈസ്റ്റേൺ റെയിൽവേ സിപിആർഒ കൗശിക് മിത്ര പറഞ്ഞു. മരിച്ചവർ ട്രെയിൻ യാത്രക്കാരല്ലെന്നും ട്രെയിനിൽ തീപിടിത്തമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!