പോപ്പുലർ ഫ്രണ്ടിൻ്റെയും ആർഎസ്എസിൻ്റെയും വോട്ട് ഞങ്ങൾക്ക് വേണ്ട: ടി എൻ പ്രതാപൻ

തൃശൂർ: സുനിൽ കുമാറുമായി സൗഹൃദ മത്സരത്തിനാണ് തയാറെടുക്കുന്നതെന്ന് ടി എൻ പ്രതാപൻ എംപി. പോപ്പുലർ ഫ്രണ്ടിന്റെയും ആർഎസ്എസിന്റെയും വോട്ട് തങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ ന്യായീകരിക്കുന്ന ആർഎസ്എസിന്റെ വോട്ട് തങ്ങൾക്ക് വേണ്ട. കേരളത്തിനകത്തും പുറത്തും മതവൈര്യം വളർത്താൻ വേണ്ടി ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ വോട്ടും വേണ്ട. ഇത് നിലപാടാണ്. ഇതിലൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടി എൻ പ്രതാപന്റെ വാക്കുകൾ

അന്ധമായ കമ്മ്യൂണിസ്റ്റ് വിധോരമുള്ള ആളല്ല ഞാൻ. തൃശൂരിലെ നല്ല കമ്യൂണിസ്റ്റുകാർ ഇന്ത്യയിൽ ആർഎസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഞാൻ സ്ഥാനാർത്ഥിയായിരുന്നപ്പോഴാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ബിജെപിയെ തോൽപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെയും ആർഎസ്എസിന്റെയും വോട്ട് തൃശൂർ നിന്നും വേണ്ടെന്ന നിലപാട് ഞങ്ങൾക്കുണ്ട്. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ ന്യായീകരിക്കുന്ന ആർഎസ്എസിന്റെ വോട്ട് ഞങ്ങൾക്ക് വേണ്ട. കേരളത്തിനകത്തും പുറത്തും മതവൈര്യം വളർത്താൻ വേണ്ടി ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ വോട്ടും വേണ്ട. ഇത് നിലപാടാണ്. ഇതിലൊരു വിട്ടുവീഴ്ചയുമില്ല.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ടി എൻ പ്രതാപൻ തന്നെയാകും കോൺഗ്രസ് സ്ഥാനാർഥിയായി തൃശൂരിൽ മത്സരിക്കുന്നത്. പ്രതാപനും സുനിൽകുമാറിനും നല്ല അടിത്തറയുള്ള മണ്ഡലം കൂടിയാണ് തൃശൂർ. ബിജെപി ദേശീയനേതൃത്വം മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. മണ്ഡലത്തിൽ സുരേഷ്‌ ഗോപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!