ശോഭനയെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാൻ നീക്കം; പേര് നിർദേശിച്ചെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭനയെ മത്സരിപ്പിക്കാൻ നീക്കം. ശോഭനയുടെ പേര് നിർദേശിച്ചതായി ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ബി.ജെ.പി നേതൃത്വവും താനും ഇക്കാര്യം ശോഭനയുമായി സംസാരിച്ചിട്ടുണ്ട്. ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശ്ശൂരിൽ മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമായിരുന്നുവെന്ന് ഇതേക്കുറിച്ച് പിന്നീട് ശോഭന ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക