ടേക്ക് ഓഫിന് പിന്നാലെ കോക്ക്പിറ്റിൽ തീ പടര്‍ന്നു, വിമാനത്തിന് അടിയന്തിര ലാൻഡിങ്
ന്യൂയോര്‍ക്ക്: വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്പിറ്റില്‍ തീ പടര്‍ന്നു. തീ കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ വിമാനം അടിയന്തര ലാന്‍ഡിങ്ങിനായി തിരിച്ചുവിട്ടു. ഫെബ്രുവരി മൂന്നിനാണ് സംഭവം ഉണ്ടായത്.
കാനഡയിലെ ടൊറന്‍റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന എന്‍ഡവര്‍ എയര്‍ ഫ്ലൈറ്റ് 4826 ആണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. രാവിലെ 6:52നാണ് സംഭവം. എന്തോ കത്തുന്ന മണം പരന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാപ്റ്റന്‍റെ സൈഡിലെ വിന്‍ഡ്ഷീല്‍ഡ് ഇലക്ട്രിക്കല്‍ ഹീറ്റര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് തീ ഉയരുന്നതായി കണ്ടെത്തി.
കോക്പിറ്റില്‍ തീ കണ്ടെന്ന് അറിയിച്ച് ക്യാപ്റ്റന്‍ അടിയന്തര ലാന്‍ഡിങിന് അനുമതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബൊമ്പാര്‍ഡിയര്‍ സിആര്‍ജെ- 900 വിമാനം അടിയന്തര ലാന്‍ഡിങ് നടത്താന്‍ അനുമതി നല്‍കി. വിന്‍ഡ് ഷീല്‍ഡ് ഹീറ്റ് വിമാന ജീവനക്കാര്‍ ഓഫ് ചെയ്തപ്പോള്‍ തീയണഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വിമാനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡ്ഷീല്‍ഡ് ഹീറ്റിങ് യൂണിറ്റും ടെക്നീഷ്യന്‍മാരെത്തി മാറ്റി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക