ഭാര്യയും മകളും നാട്ടിൽ നിന്നെത്തിയത് ഒരു മാസം മുമ്പ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു; രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം

അബൂദബിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ ആണ് മരിച്ചത്. 39 വയസ്സായിരുന്നു.

ജെമിനി ബിൽഡിങ് മെറ്റീരിയൽസിന്‍റെ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത് വരികയായിരുന്നു വിവിൻ. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയിൽ എത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ കളിച്ചുകൊണ്ടിരിക്കെ വിപിൻ കുഴഞ്ഞു വീണു. സുഹൃത്തുക്കൾ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏച്ചൂർ ബാലന്‍റെയും യശോദയുടെയും മകനാണ്. ഭാര്യ ആതിരയും മകൾ‍ വാമികയും യു.എ.ഇയിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ നടന്ന് വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

 

ഒമാനിൽ മരിച്ച ദിനേശ്

കഴിഞ്ഞ ഡിസംബറിൽ ഒമാനിലും സമാനമായ സംഭവം ഉണ്ടായിരുന്നു. തൃശൂർ മുല്ലശ്ശേരി വെങ്കിടങ്ങ് സ്വദേശി വാഴപ്പിലാത്ത് മാധവന്റെ മകൻ ദനേശ് (37) ഒമാനിൽ മരിച്ചതും ക്രിക്കറ്റ് കളിക്കിടെയായിരുന്നു. മസ്‌കത്തിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളികുന്നതിന്നിടയിൽ ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നീന്തൽ കുളത്തിൽ നീന്തുന്നതിനിടയിലും ഷട്ടിൽ  കളിക്കുന്നതിനിടയിലും മലയാളി യൂവാക്കൾ ഹൃദയാഘാതം മൂലം മരിക്കുന്ന സംഭവങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

2022 ഡിസംബറിലും മറ്റൊരു മലയാളി യുവാവും ഒമാനിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചിരുന്നു.  എറണാകുളം ഫോര്‍ട്ട് കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മന്‍സിലില്‍ ബാബു അബ്‍ദുല്‍ ഖാദര്‍ (43) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. സാദയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പമാണ് സലാലയില്‍ താമസിച്ചിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!