ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ്: അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ സാധുവാക്കി, വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കണം – സുപ്രിം കോടതി
ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് വിധിച്ച സുപ്രിം കോടതി അസാധുവായ എട്ടു വോട്ടുകളും സാധുവായി കണക്കാക്കുമെന്നും പറഞ്ഞു.
പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ 8 ബാലറ്റ് പേപ്പറുകൾ സുപ്രിം കോടതിപരിശോധിച്ചതിന് പിന്നാലെയാണ് ഉത്തരവിട്ടത്. പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയ 8 വോട്ടുകളും ലഭിച്ചത് ആം ആദ്മി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെന്നും കോടതി പറഞ്ഞു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് പേപ്പറിൽ വീഡിയോയിൽ കണ്ടതുപോലെ ഒരു വര രേഖപ്പെടുത്തുകയാണ് ചെയ്തതിരിക്കുന്നത്.
ബാലറ്റ് പേപ്പുകൾ വികൃതമാക്കിയതിന് തുടർന്നാണ് നിങ്ങൾ അടയാളം രേഖപ്പെടുത്തിയത് എന്ന് ഇന്നലെ പറഞ്ഞു. എവിടെയാണ് ബാലറ്റ് പേപ്പറുകൾ വികൃതമാക്കിയിരിക്കുന്നതെന്ന് പ്രിസൈഡിങ് ഓഫീസറോട് സുപ്രിം കോടതി ചോദിച്ചു. പ്രിസൈഡിങ് ഓഫീസർ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അഭിഷേക് മനു സിംഗ് വി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക