ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

തിരുവനന്തപുരം: റോഡരികിൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ ദൃശ്യങ്ങളിലെ വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കുട്ടിയെ കാണാതായ സംഭവത്തിൽ തെളിവുകൾക്കായി മേഖലയിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ഫൊറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. ഇന്നലെ പുലർച്ചെയോടെ കാണാതായ കുഞ്ഞിനെ 19 മണിക്കൂറിന് ശേഷം വൈകീട്ട് 7.15ഓടെയാണ് കൊ​ച്ചു​വേ​ളി റെ​യി​വേ​സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട​യി​ൽ നി​ന്ന്​ ക​ണ്ടെ​ത്തിയത്.

രാ​ത്രി​യോ​ടെ വൈ​ദ്യപ​രി​ശോ​ധ​ന​ക്കാ​യി കു​ട്ടി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന്, എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദേഹോപദ്രവമേറ്റിട്ടില്ല. ഭക്ഷണം കഴിക്കാത്തതിന്‍റെ ക്ഷീണവും നിർജലീകരണവുമാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

ഓ​ൾ സെ​യി​ന്‍റ്​​സ് കോ​ള​ജി​നും ബ്ര​ഹ്മോ​സി​നു​മി​ട‍യി​ൽ പ്ര​ധാ​ന പാ​ത​യു​ടെ സ​മീ​പ​ത്താ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ ച​ര​ക്കു​ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന തു​റ​സ്സാ​യ സ്ഥ​ല​ത്താ​ണ് ദ​മ്പ​തി​ക​ളും നാ​ലു​മ​ക്ക​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. ബ​ന്ധു​ക്ക​ളാ​യ അ​ഞ്ചു​പേ​രും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന്​ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​സ​മീ​പം കൊ​തു​കു​വ​ല​ക്കു​ള്ളി​ലാ​ണ് മേ​രി​യെ ഉ​റ​ങ്ങാ​ൻ കി​ട​ത്തി​യ​ത്. പു​ല​ർ​ച്ച 12.30ഓ​ടെ ഇ​ള​യ മ​ക​ന്‍റെ ബ​ഹ​ളം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് മ​ക​ളെ ന​ഷ്ട​മാ​യ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, 2.30 ഓ​ടെ പേ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പി​താ​വ് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തുടർന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ച്ചു. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും റെ​യി​ൽ​വേ പാ​ള​ങ്ങ​ളും കു​റ്റി​ക്കാ​ടു​ക​ളും ച​തു​പ്പ് പ്ര​ദേ​ശ​ങ്ങ​ളും പൊ​ലീ​സ് സം​ഘം അ​രി​ച്ചു​പെ​റു​ക്കി. പ​ക്ഷേ, ഒ​രു തു​മ്പും ല​ഭി​ച്ചി​ല്ല. കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഡോ​ഗ് സ്ക്വാ​ഡ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തു​മ്പൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​തി​നി​ട​യി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ചി​ല ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു.

ഇ​ത്​ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തെ ഓ​ട​യി​ൽ നിന്ന് കു​ട്ടി​യെ കണ്ടെത്തുന്നത്. ഉ​ച്ച​ക്ക് ഈ ​ഭാ​ഗ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കു​ട്ടി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പറയുന്നു. അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ, കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​യാ​ണ് പൊ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സംഭവത്തിൻ്റെ വിശദാംശങ്ങൾ കണ്ടെത്താനും പ്രതികളെ പിടികൂടാനും പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തി വരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!