പ്ലസ് വൺ വിദ്യാർഥിനിയെ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വാഴക്കാട് ചാലിയാറിൽ പ്ലസ് വൺ വിദ്യാർഥിനിയ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മുട്ടിങ്ങൽ കടവിലായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സനയെ പുഴയിൽ കണ്ടെത്തിത്. തുടർന്ന് വാഴക്കാട് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയിൽ ദുരൂഹ സാഹചര്യത്തിൽ സനയുടെ മൃതദേഹം കണ്ടത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ നഷ്ടമായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു സന ഫാത്തിമ എന്ന് നാട്ടുകാർ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!