മീന്‍പിടിക്കാന്‍ പുഴയിലിറങ്ങിയ യുവാവിൻ്റെ കാൽ സ്രാവ് കടിച്ചെടുത്തു; ഗുരുതര പരിക്ക് – വീഡിയോ
മഹാരാഷ്ട്രയില്‍ മീന്‍ പിടിക്കാനായി പുഴയിലിറങ്ങിയ യുവാവിന് നേരെ സ്രാവിന്റെ ആക്രമണം. മനോര്‍ ഡോംഗര്‍ ഗ്രാമത്തിലെ വിക്കി ഗോവാരിയുടെ കാലിലാണ് സ്രാവ് കടിച്ചത്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ഗ്രാമവാസികള്‍ ചേര്‍ന്ന് സ്രാവിനെ പിടികൂടി.
വൈതര്‍ണ്ണന്‍ നദിയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടയിലായിരുന്നു നാല് അടിയോളം നീളമുള്ള സ്രാവ് വിക്കിയുടെ കാലിന് കടിച്ചത്. തുടര്‍ന്ന് മറ്റു മത്സ്യബന്ധന തൊഴിലാളികള്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളുടെ കാൽ ഭാഗികമായി മുറിഞ്ഞുപോയതായും രക്തംവാർന്ന് യുവാവ് കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വീഡിയോകള്‍ സാമൂഹ്യമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നദിയില്‍വെച്ച് ഗൗരിയെ സ്രാവ് ആക്രമിക്കുന്നതാണ് ഒന്നാമത്തെ വീഡിയോ. ചത്ത സ്രാവിന് ചുറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. പാല്‍ഘര്‍ ജില്ലയില്‍ ആദ്യമായാണ് സ്രാവിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശുദ്ധജലത്തില്‍ ജീവിക്കാനും പ്രജനനം നടത്താനും കഴിയുന്ന ബുള്‍ ഷാര്‍ക്ക് ഇനത്തില്‍പ്പെട്ട സ്രാവാണ് യുവാവിനെ ആക്രമിച്ചത്. ഏഴടിയോളം നീളവും 130 കിലോഗ്രാം ഭാരവുമുള്ള ഇവ സാധാരണയായി കടലിലാണ് കാണപ്പെടാറുള്ളത്. എന്നാല്‍, അമിതമായ മീന്‍പിടിത്തം, ആവാസവ്യവസ്ഥയുടെ നഷ്ടം തുടങ്ങിയവയെല്ലാം കാരണം ഇരതേടി ഇത്തരം സ്രാവുകള്‍ ഉപ്പുവെള്ളത്തില്‍ നിന്ന് നിരവധി കിലോമീറ്റര്‍ ദൂരത്തുള്ള അരുവികളിലും പുഴകളിലും ഡാമുകളിലും എത്താറുണ്ടെന്ന് വിദഗ്ധർ പറയുന്നു.
पालघर येथील वैतरणा खाडीत मासेमारी करण्यासाठी गेलेल्या तरुणावर अचानक शार्क माशाने हल्ला चढवला. 200 किलोहून अधिक वजनाच्या माशाने थेट तरुणाच्या पायाचा लचकाच तोडला.#palghar #SharkAttack #viralvideo #Maharashtra pic.twitter.com/nOVMchI8dR
— Satish Daud Patil (@Satisdaud0705) February 14, 2024
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക