പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി ഒരുക്കണം; ലോൺഡ്രികൾക്ക് പുതിയ നിബന്ധനകൾ
ലോൺഡ്രികൾക്കുള്ളിൽ പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി ഒരുക്കണമെന്ന് സൗദി മുനിസിപ്പൽ ഗ്രാമ കാര്യ ഭവന മന്ത്രാലയം. ലോൺഡ്രികൾക്ക് മന്ത്രാലയം നിശ്ചയിച്ച നിബന്ധനകളിലാണ് ഒരു ചതുരശ്ര മീറ്ററിൽ കുറയാത്ത മുറി ഉണ്ടായിരിക്കണം എന്നത് കൂട്ടിച്ചേർത്തത്. കൂടാതെ ഇലക്ട്രോണിക് പേയ്‌മെൻറ് സംവിധാനങ്ങളും വേണം.
കെട്ടിടത്തിനുള്ളിൽ ലഭ്യമായ ഇലക്ട്രോണിക് പേയ്മെൻറ് സംബന്ധിച്ച സ്റ്റിക്കർ ഉപഭോക്താക്കൾ കാണത്തക്കവിധം പതിച്ചിരിക്കണം. ലൈസൻസ് നൽകുന്നതിന് മുമ്പ് സിവിൽ ഡിഫൻസിെൻറ അംഗീകാരം നേടേണ്ടതുണ്ട്. ലൈസൻസ് ലഭിക്കുന്നതിന് സാധുവായ വാണിജ്യ രജിസ്ട്രേഷൻ സമർപ്പിക്കണമെന്നും പുതിയ വ്യവസ്ഥയിലുണ്ട്.
ഉപഭോക്താവിന് ഡെലിവറി സേവനമോ അലക്കൽ സേവനമോ നൽകുകയാണെങ്കിൽ അതിനുവേണ്ട ഗതാഗത സംവിധാനങ്ങൾക്ക് ലൈസൻസ് ഉണ്ടായിരിക്കണം. വസ്ത്രങ്ങൾ സ്വീകരിക്കുന്നതും ഡെലിവറി ചെയ്യുന്നതുമായ ലോൺഡ്രികൾക്ക് തുടർ പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന ലോൺഡ്രിയുമായി ബന്ധം സ്ഥാപിച്ചിരിക്കണം. വസ്ത്രങ്ങൾ ലോൺഡ്രികളിൽ നിശ്ചിത കൊട്ടകളിൽ ഇടേണ്ടതുണ്ടെന്നും നിലത്തിടരുതെന്നും വ്യവസ്ഥയിലുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക