സൗദിയിൽ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; നടപടിക്രമങ്ങൾ അറിയാം
സൌദിയിൽ ഈ വർഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൌദിക്കകത്തുള്ള വിദേശികൾക്കും സ്വദേശികൾക്കും ഓണ്ലൈനായി ഹജ്ജിന് അപേക്ഷിക്കാം.
സൌദി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലൂടെയും നുസുക് മൊബൈൽ ആപ്ലിക്കേഷനിലൂടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.
വ്യത്യസ്ഥ സേവനങ്ങൾ നൽകുന്ന നാല് പാക്കേജുകളാണ് ആഭ്യന്തര ഹജ്ജ് തീർഥാടകർക്കായി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും കുറഞ്ഞ നിരക്കുള്ള ഇക്കണോമിക് പാക്കേജിന് വാറ്റുൾപ്പെടെ 4099.75 റിയാലാണ് അടക്കേണ്ടത്. മിനയിൽ താമസ സൌകര്യമുള്ള പാക്കേജിന് 8092 റിയാലും, മികച്ച സേവനങ്ങൾ ലഭിക്കുന്ന പാക്കേജിന് 10,366 റിയാലും അടക്കണം. കൂടാതെ മിനയിൽ ജംറകളുടെ ഏറ്റവും അടുത്ത് ടവറുകളിൽ താമസ സൌകര്യമുള്ള പാക്കേജിന് 13,265 റിയാലും അടക്കേണ്ടതാണ്. എല്ലാ പാക്കേജ് നിരക്കുകളും വാറ്റുൾപ്പെടെയാണ്.
ഹജ്ജിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക.,
നുസുക് ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം.